'ഫാഫ മാത്രം'; ചിരി നിറഞ്ഞ 'ഹൃദയപൂർവ്വം' ടീസർ; ഈ ഓണത്തിന് ലാലേട്ടൻ ഭരിക്കുമോ?

 
Enter
Enter

മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' ന്റെ ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാലിനെ തന്നെയാണ് കേന്ദ്രീകരിക്കുന്നത്. രസകരമായ ഒരു തുടക്കമാണ് ടീസറിന്. ഈ ഓണത്തിന് മോഹൻലാൽ ഭരിക്കുമെന്നാണ് ടീസറിന് ശേഷമുള്ള ആരാധകരുടെ പ്രതികരണം. രസകരമായ നിമിഷങ്ങൾ ടീസറിനെ ഹൃദ്യമാക്കുന്നു.

മാളവിക മോഹനനാണ് നായിക. ലാലു അലക്സ് സംഗീത് പ്രതാപ് സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ്, തുടങ്ങിയവർ ഹൃദയപൂർവ്വത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബന്ധങ്ങളെ പര്യവേക്ഷണം ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂർവ്വം നിർമ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും സോനു ടി.പി. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യൻ (കഥ), അനൂപ് സത്യൻ (അസോസിയേറ്റ് ഡയറക്ടർ) എന്നിവരും ഹൃദയപൂർവ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്ത് ക്യാമറാമാനാണ്.

ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധായകൻ. ഹൃദയപൂർവ്വം പൂനെയിലും കേരളത്തിലും ചിത്രീകരിച്ചു. വളരെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രം കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്നത്. ഓഗസ്റ്റ് 28 ന് ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുണ്ട്.