ഓപ്പറേറ്ററുടെ അഭാവത്തിൽ എക്‌സ്‌കവേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ മരിച്ചു
Oct 31, 2024, 14:40 IST
കോട്ടയം: ഓപ്പറേറ്ററുടെ അഭാവത്തിൽ എക്‌സ്‌കവേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ദാരുണാന്ത്യം. കോട്ടയം പയപ്പാറിലെ പോൾ ജോസഫാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട യന്ത്രം മരത്തിൽ ഇടിക്കുകയായിരുന്നു. ഓപ്പറേറ്റർ വെള്ളം കുടിക്കാൻ പോയപ്പോഴാണ് പോൾ ഹിറ്റാച്ചി ഓടിക്കാൻ ശ്രമിച്ചത്.
കുന്നുകൂടിക്കിടന്ന ചെളിയിൽ തട്ടിയാണ് എക്‌സ്‌കവേറ്റർ മരത്തിൽ ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇയാളുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.