പരിചയക്കാരിയോട് മോശം പെരുമാറിയ മധ്യവയസ്‌ക്കനെ അറസ്റ്റ് ചെയ്തു
Jun 8, 2025, 21:09 IST

വട്ടിയൂര്‍ക്കാവ്: പരിചയക്കാരിയായ സ്ത്രിയോട് മോശമായി പെരുമാറി (സെക്ഷ്വലല്‍ ഹറാസ്‌മെന്റ്) എന്ന പരാതിയില്‍ മധ്യവയസ്‌ക്കനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് മരുതന്‍കുഴി എസ്.ബി.ഐയ്ക്ക് എതിര്‍വശം ടി.സി - 7/ 809 (4) ചിറ്റാറ്റിന്‍കര റസിഡന്‍സ് എച്ച്.ആര്‍.എ -1 സൗപര്‍ണികയില്‍ രാജേന്ദ്രന്‍ നായരെ (58) ആണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ സൗഹൃദം നടിച്ചാണ് ഇവരോട് മോശമായി പെരുമാറിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം രാജേന്ദ്രന്‍ നായര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.