അതിവേഗം നീതി ലഭ്യമാക്കാൻ ഉള്ള "സമയം" പദ്ധതിക്ക് തുടക്കമായി

 
Samayam

തിരുവനന്തപുരം: സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗം നീതി ലഭ്യമാക്കാൻ ഉള്ള "സമയം" പദ്ധതിക്ക് തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിൽ തുടക്കമായി. പോലീസിന് കൈകാര്യം ചെയ്യാൻ സാധിക്കാത്തതും ഭാവിയിൽ ക്രിമിനൽ കേസ് ആകാൻ സാധ്യതയുള്ളതുമായ പ്രശ്നങ്ങൾ പ്രത്യേകം പരിശീലനം ലഭിച്ച അഭിഭാഷകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പരിഹരിക്കുന്നതാണ് പദ്ധതി. 

"സമയം" നിലവിൽ വരുന്നതോടെ പരമാവധി ഒരു മാസത്തിനകം ടി വിഷയങ്ങളിൽ  പരിഹാരം കാണാനാകും. പരിപാടിയുടെ അധ്യക്ഷ പ്രസംഗം ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവി ശ്രീ. സുദർശൻ. K. S, IPS അവറുകൾ നിർവഹിച്ചു. ശ്രീ. S. ഷംനാദ് (Senior Civil Judge & Secretary TDLSA) അവറുകൾ മുഖ്യ പ്രഭാഷണം നടത്തി.