വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷിടിച്ച കേസിലെ പ്രതി അറസ്റ്റില്‍

 
Crm

വഞ്ചിയൂര്‍: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ കുശമുട്ടം സ്വദേശി ജിഷ്ണു എസ്.നായര്‍ (32) ആണ് പിടിയിലായത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പളം റോഡില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് ഇയാള്‍ കവര്‍ന്നെടുത്തത്. ഇയാള്‍ സ്ഥിരം വാഹനങ്ങള്‍ കവര്‍ച്ച ചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

ശംഖുംമുഖം എ.സി അനുരൂപിന്റെ നിര്‍ദ്ദേശപ്രകാരം വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ അലക്‌സ് , എസ്.സി.പി.ഒ മാരായ ജോസ് , ഷിജു , സിനു എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘം എറണാകുളം ഭാഗത്തുനിന്നുമാണ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.