യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

 
TVM
TVM

തിരുവല്ലം: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പാച്ചല്ലൂര്‍ മൈത്രിനഗര്‍  ടി.സി - 58 / 2901 ചരുവിള പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ പ്രമോദിനെ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി തിരുവല്ലം കരിങ്കടമുകള്‍ ഭാഗത്തുവെച്ച് തിരുവല്ലം കരിങ്കടമുകള്‍ ശാസ്താ ക്ഷേത്രത്തിനു സമീപം ടി.സി - 65 / 936 -ല്‍ താമസിക്കുന്ന വിഷ്ണു (32) വിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വര്‍ക്ക് ഷോപ്പില്‍ പണിയ്ക്കായി കൊടുത്തിരുന്ന വിഷ്ണുവിന്റെ മക്കളുടെ സൈക്കിള്‍ രാത്രിയില്‍ പുറത്ത് വെച്ചിരുന്നത് ചോദ്യം ചെയ്തതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 

പ്രമോദിന്റെ ആക്രമണത്തില്‍ വിഷ്ണുവിന്റെ കഴുത്തിനു കുത്തേറ്റതായി പോലീസ് പറഞ്ഞു. വിഷ്ണു നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് പിടിയിലായത്. തിരുവല്ലം എസ്.എച്ച്.ഒ ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ നൗഷാദ് , തങ്കമണി , വിനോദ് , സി.പി.ഒ മാരായ ഷിജു , സജന്‍ , അരുണ്‍  എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.