12 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികിട്ടാപുളളി പിടിയില്‍

 
Crm
Crm

പൂന്തുറ: മോഷണ കേസിലെ പിടികിട്ടാപുളളിയെ 12 വര്‍ഷങ്ങള്‍ക്കു ശേഷം പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം കരിങ്കുളം വില്ലേജില്‍ 11-ാം വാര്‍ഡ് കണ്ണാടിപളളിയ്ക്ക് സമീപം താമസിക്കുന്ന  ജോബിനെ (35) ആണ് പൊലീസ് പിടികൂടിയത്. 2013-ല്‍ പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള വീട്ടില്‍ കവര്‍ച്ച നടത്തിയ ശേഷം ഒളിവില്‍ പോയ ജോബിനെ കഴിഞ്ഞദിവസം കാഞ്ഞിരംകുളം ഭാഗത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. 

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ സി.പി.ഒ മാരായ സനല്‍ , ദീപക് , രാജേഷ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.