വന്ദേ ഭാരത് എക്സ് പ്രസിൽ ആംബുലൻസ് കോച്ച് അനുവദിക്കണം: റെയിൽവേ പ്രൊട്ടക്ഷൻ ഫോറം

 
Kasaragod

കാഞ്ഞങ്ങാട് : മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ  ഒരു ആംബുലൻസ് കോച്ച്  അനുവദിക്കണമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം ആവശ്യപ്പെട്ടു.

പ്രധാന റെയിൽവേ സ്റ്റേഷനായ കാസർകോട് കാഞ്ഞങ്ങാട് പയ്യന്നൂർ കണ്ണൂർ കോഴിക്കോട് തുടങ്ങി മലബാറിൽ നിന്ന് നിത്യേന നൂറ് കണക്കിന് രോഗികൾ  തിരുവനന്തപുരത്തെ ആർ.സി.സി, ശ്രീ ചിത്ര തുടങ്ങിയ ആശുപത്രികളിലേക്ക് വിദഗ്ദ ചികിത്സ തേടി പോകുന്നുണ്ട്. ഇതിന് പുറമേ മണിക്കൂറുകൾക്കകം ചികിത്സ ലഭിക്കേണ്ട രോഗികളെ റോഡ് മാർഗം കൊണ്ട് പോകാൻ കൂടുതൽ സമയം എടുക്കുന്നത് കാരണം പലപ്പോഴും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കമ്മിറ്റി രൂപീകരണ യോഗം ഇന്നലെ കാഞ്ഞങ്ങാട്ട് നടന്ന യോഗത്തിലാണ് വന്ദേ ഭാരതിൽ ആംബുലൻസ് കോച്ച് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

റെയിൽവേ യാത്ര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ബോധവൽക്കരണ പരിപാടി നടത്താനും യോഗം തീരുമാനിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് റെയിൽവേ പോലീസ് തെക്കേപുറം കൂട്ടായ്മ എന്നാവരുമായി ചേർന്നു കാഞ്ഞങ്ങാട് റയിൽ യാത്ര സുരക്ഷ ബോധവൽക്കരണം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി വാട്സ് ആപ്പ് കൂട്ടായ്മ വഴി പ്രവർത്തിച്ചു വരികയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം. കോഡിനേറ്റർ സി .കെ നാസറിന്റെ അധ്യക്ഷനായ ചടങ്ങ് മനുഷ്യാവകാശ പ്രവർത്തകൻ കൂക്കൾ ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി. കുഞ്ഞാമദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ  ബൽരാജ്, മാനുവൽ കുറിച്ചിത്താനം, ദിലീപ് മേടയിൽ,എ. ഹമീദ് ഹാജി, ഹമീദ് കുണിയ , എം ഇബ്രാഹിം, സുറൂർ മൊയ്തു ഹാജി,ഇബ്രാഹിം മൂലക്കാടത്ത് ' മുഹമ്മദ് ജൂനിയർ ബെസ്റ്റോ സംസാരിച്ചു. 

മാനുവൽ കുറിച്ചിത്താനം (പ്രസിഡന്റ്), റസാഖ് ( ശങ്കരാചാര്യ ) , ദിലീപ് മേടയിൽ, എ.പി റഹ്മത്തുല്ല (വൈസ് പ്രസിഡന്റുമാർ ) സി.കെ നാസർ  (ജനറൽ സെക്രട്ടറി) ഇബ്രാഹിം മൂലക്കാടത്ത്, നിസാർ മുഹമ്മദ്, ( സെക്രട്ടറിമാർ, ) അഹ്മദ് കീർമാണി (ട്രഷറർ)  ഹമീദ് കുണിയ ( പി.ആർ.ഒ ), അബ്ദുൽ ഖയ്യും (കോഡിനേറ്റർ) ഷുക്കൂർ അതിഞ്ഞാൽ (സോഷ്യൽ മീഡിയ കോഡിനേറ്റർ) കെ എം ഹമീദ്, സതീഷ്, ഷാഹുൽ ചേരക്കാടത്ത്, ഖാദർ കോട്ടച്ചേരി, ടി. അബ്ദുൾ സമദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ). ബൽരാജ് ദീപഗോൾഡ്, പാലക്കി സി. കുഞ്ഞാമദ് ഹാജി, ബാലകൃഷ്ണൻ കൂക്കൾ, സുറൂർ മൊയ്തു ഹാജി, എം ഇബ്രാഹിം, എ ഹമീദ് ഹാജി (രക്ഷാധികാരികൾ)