സുവർണ നേട്ടത്തിലേക്ക് 'നീന്തി'ക്കയറി അപർണ്ണ

 
TVM

തിരുവനന്തപുരം: കട്ടേല ഡോ അംബേക്ർ റെസിഡൻഷ്യൽ സ്കൂളിൽ  പ്ലസ് ടു വിൽ പഠിക്കുന്ന അപർണ്ണ എസ് എസ് നീന്തികയറിയത് സ്വർണ സ്വപ്നങ്ങളിലേയ്ക്കാണ്. കളിക്കളത്തിൽ ആദ്യമായി എത്തുന്ന അപർണ്ണയ്ക്ക് തുടക്കക്കാരിയുടെ യാതൊരുവിധ പതർച്ചയോ ഇടർച്ചയോ ഉണ്ടായിരുന്നില്ല. നീന്തൽ മത്സരങ്ങളുടെ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് അപർണ്ണ കളിക്കളം വേദിയിൽ നിന്ന് മടങ്ങുന്നത്. 

 100, 50 മീറ്റർ ഫ്രീസ്റ്റൈലിലും 4 x 400 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിലുമാണ് അപർണ്ണ ഒന്നാം സ്ഥാനം നേടിയത്. തിരുവനന്തപുരം ഡോ. അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിനിയായ അപർണ്ണ നീന്തൽ പരിശീലനം നടത്തുന്നത് ആക്കുളം പാർക്കിനോട് ചേർന്നുളള നീന്തൽ കുളത്തിലാണ്. 

രാവിലെയും വൈകുന്നേരവുമായി മണിക്കൂറുകളോളം നീളുന്ന പരിശീലന പ്രയത്നം ഫലം കണ്ട സന്തോഷത്തിലാണ് അപർണ്ണ. സ്വദേശമായ പാലോടുള്ള വീടിനോട് ചേർന്നുള്ള നീന്തൽ കുളത്തിൽ കുട്ടികൾ നീന്തൽ പരിശീലനം നടത്തുന്നത് കണ്ടാണ് കുഞ്ഞ് അപർണ്ണ നീന്തലിൽ ആകൃഷ്ടയാകുന്നത്. അഞ്ചാം ക്ലാസ് മുതൽ നീന്തൽ പരിശീലനം ആരംഭിച്ച അപർണ്ണ ആർമി ഓഫീസർ ആകണമെന്ന ആഗ്രഹവും പങ്കുവയ്ക്കുന്നു.