കാറും ഒമിനി വാനും കൂട്ടിയിടിച്ചു; വാന്‍ റോഡിനുവശത്തായി തലകീഴായി മറിഞ്ഞു

 
Acci
Acci

തിരുവല്ലം: പാച്ചല്ലൂര്‍ പാറവിളയ്ക്കു സമീപം അമിത വേഗത്തിലെത്തിയ മാരുതി ബൊലേനോ കാറും മാരുതി  ഒമിനി വാനും കൂട്ടിയിടിച്ച് ഒമിനി വാന്‍ ഓടിച്ചിരുന്ന ചാക്ക സ്വദേശി പവി (25) ക്ക് കാലിനു ഗുരതരമായി പരിക്കേറ്റു. ഇയാളെ നാട്ടുകാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടുകൂടി പാറവിളയ്ക്കു സമീപം സൂര്യ സാമില്ലിനു മുന്നിലായിരുന്നു അപകടം നടന്നത്. 

ഒമിനി വാന്‍ കോവളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു. തിരുവല്ലം ഭാഗത്തു നിന്നും കോവളത്തേയ്ക്ക് പോകുകയായിരുന്ന കോവളം സ്വദേശിയുടെ ബൊലേനോ കാറാണ് ഒമിനി വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒമിനി വാന്‍ റോഡിനു വശത്തായി തലകീഴായി മറിയുകയായിരുന്നു. 

വലിയ ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തി വാനില്‍ കുടുങ്ങികിടന്ന പവിയെ ഏറെ പണിപ്പെട്ട് പുറത്തെടുക്കുകയായിരുന്നു. ഒമിനി വാനിന് സാരമായി കേടുപാടുകള്‍ സംഭവിച്ചു. ബൊലേനോ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇരുവാഹനങ്ങളുടെയും അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന്് തിരിവല്ലം പൊലീസ് പറഞ്ഞു.