നാലാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

 
Crm
Crm

തിരുവനന്തപുരം: നേമം 9 വയസ്സുള്ള നാലാം ക്ലാസുകാരി അഹല്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാന്തിവിള സ്വദേശികളായ ശ്യാം, ലേഖ ദമ്പതികളുടെ മകളാണ് 9 വയസ്സുകാരി അഹല്യ. അമ്മ രാവിലെ ആശുപത്രിയിൽ പോകാൻ തുടങ്ങിയപ്പോൾ മകളും കൂടെ വരാൻ ഇറങ്ങി. അമ്മ കൊണ്ടുപോയില്ല, വഴക്കു പറഞ്ഞു വീട്ടിൽ നിർത്തി ഇതായിരിക്കും ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം. 

അച്ഛന് കൂലിപ്പണിയാണ്. വീട്ടിലെ മുറിയിൽ മേശയുടെ പുറത്ത് സ്റ്റൂളിട്ട് തുണി ഫാനിൽ ചുറ്റി കഴുത്തിൽ കുരുക്കിയാണ് കുട്ടി മരിച്ചത്.