വയോധികയുടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി

 
Crime
Crime

മെഡിക്കൽ കോളജ്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വയോധിക ധരിച്ചിരുന്ന അഞ്ചരപ്പവൻ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. മുറിഞ്ഞപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന വയോധികയാണ് വ്യാഴാഴ്ച മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.

വെർട്ടിഗോ അസുഖത്തിന് ആശുപത്രിയിലെ പ്രൊസീജിയർ റൂമിൽ വച്ച് വയോധികയ്ക്ക് ചികിത്സ നൽകിയിരുന്നു. അതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങി. തുടർന്ന് വൈകുന്നേരം ഏഴരയോടെയാണ് അഞ്ചു ലക്ഷം രൂപ വിലവരുന്ന മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപെട്ടതെന്നും വയോധിക നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.