തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങൾക്കായി ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നു

 
airport

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക. നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമില്ല. 

യാത്രക്കാർക്ക് ഫീ അടയ്ക്കാനും രസീത് വാങ്ങാനും മറ്റും ഗേറ്റുകളിൽ ഏറെ സമയം കാത്തു നിൽക്കുന്നത് ഫാസ്ടാഗ് വരുന്നത്തോടെ ഒഴിവാകും. 2 ടെർമിനലുകളുടെ ഗേറ്റുകളിലും ഫാസ്ടാഗ്  വാഹനങ്ങൾക്ക് പ്രത്യേകലൈൻ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ മതിയായ ബാലൻസ് ഫാസ്ടാഗ് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിലവിലെ രീതി തുടരും.