സിനിമയിൽ അവസരം ലഭ്യമാക്കാമെന്ന് പറഞ്ഞു പീഡനം; പ്രതി അറസ്റ്റിൽ

 
crm
crm

മെഡിക്കൽ കോളജ് : സിനിമയിൽ അവസരം ലഭ്യമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. എറണാകുളം അലങ്കാട് വില്ലേജിൽ വരാപ്പുഴ ഒൻപതാം വാർഡിൽ പാട്ടശേരി മുക്കിനു സമീപം ജിനു (40)വിനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടി കൂടിയത്. 

വെള്ളിയാഴ്ച രാത്രിയോടെ പൊലീസ് ഇയാളെ എറണാകുളത്തു പോയി പിടി കൂടുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാൾ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുളത്തൂർ സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് ജിനുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.