മാസങ്ങളോളം സിഗ്നൽ ലൈറ്റ് കത്താത്തത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 
Human Rights Commission

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നീറമൺകര മുതൽ നേമം വരെയുള്ള ട്രാഫിക് ലൈറ്റുകൾ മാസങ്ങളോളം കത്താതിരുന്നത് കാരണം അപകടമരണങ്ങൾ ഉൾപ്പെടെ സംഭവിച്ചുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഡിസംബർ 10 നകം റിപ്പോർട്ട് സമർപ്പിക്കണം. പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.