എയര്‍വെയ്‌സ് സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധനവ്
Jun 16, 2025, 22:16 IST

വലിയതുറ: തിരുവനന്തപുരത്തുനിന്നും കുവൈറ്റിലേയ്ക്കുളള സര്‍വീസുകളുടെ എണ്ണം കൂട്ടി കുവൈറ്റ് എയര്‍വെയ്‌സ്. ആഴ്ചയില്‍ 4 സര്‍വീസുകള്‍ നടന്നിരുന്നത് 5 ആയി വര്‍ധിപ്പിച്ചു. എല്ലാ ഞായറാഴ്ചകളിലുമാണ് പുതിയ സര്‍വീസ്. ചൊവ്വ , വ്യാഴം , വെളളി , ശനി ദിവസങ്ങളിലുളള സര്‍വീസുകള്‍ക്ക് പുറമേയാണ് ഞായറാഴ്ചത്തെ സര്‍വീസ്.
കുവൈറ്റിലേയ്ക്ക് ജസീറ എയര്‍വെയ്‌സ് ചൊവ്വ , ശനി ദിവസങ്ങളില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.