എം.ഡി.എം.എ യും കഞ്ചാവുമായി പിടിയിലായ കണ്ണൂര്‍ സ്വദേശികളെ റിമാന്‍ഡ് ചെയ്തു

 
Crm
Crm

മെഡിക്കല്‍ കോളജ്: കുമാരപുരത്ത് എം.ഡി.എം.എ യും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ രാമന്തളി കണ്ണങ്കാട്ടില്‍ ഭഗവതി ക്ഷേത്രത്തിനു സമീപം പൂന്തണി ഹൗസില്‍ മുഹമ്മദ് സിയദ് (29) , ചെക്കിക്കുളം കെ.വി ഹൗസില്‍ ഷഫീര്‍ (30) എന്നിവരെയാണ് കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍നിന്നും 20.95 ഗ്രാം എം.ഡി.എം.എ യും 137 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 

പൂന്തി റോഡിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. കൂലിവേലയ്ക്കായി കണ്ണൂരില്‍ നിന്നും ഇവിടെ എത്തിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.