വിദേശിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍


തിരുവല്ലം: വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വിദേശിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ അനന്തുഭവനില്‍ അച്ചു എന്നുവിളിക്കുന്ന അഖിലേഷിനെ (22) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം പാച്ചല്ലൂര്‍ മുളയ്ക്കല്‍ ആറ്റരികത്തിനു സമീപം താമസിക്കുന്ന ബ്രിട്ടനില്‍ നിന്നുളള ഗായ്‌പെറി (64)ക്കാണ് പരിക്കേറ്റതെന്ന് തിരുവല്ലം എസ്.എച്ച്.ഒ ജെ.പ്രദീപ് അറിയിച്ചു. വീടിനു മുന്നില്‍ ഭാകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി വിദേശിയുടെ നേരെ ഓല മടല്‍ എറിയുകയായിരുന്നു. മടല്‍ മുതുകില്‍ പതിച്ചതിനെ തുടര്‍ന്ന് വിദേശിക്ക് പരിക്കേല്‍ക്കുകയുണ്ടായി.
തുടര്‍ന്ന് വെട്ടാന്‍ ഓടിച്ചുവെങ്കിലും അദ്ദേഹം വീട്ടിനുളളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. രോഷം തീര്‍ക്കാന്‍ അക്രമി ഗേറ്റ് വെട്ടി കേടുവരുത്തുകയായിരുന്നു. പോലീസ് എത്തി പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയായിരുന്നു. സ്ഥിരം ലഹരിക്കടിമയായ പ്രതി ഒഴിഞ്ഞ സ്ഥലങ്ങളിലെത്തി മദ്യപിക്കുക പതിവാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിലവില്‍ മോഷണക്കേസുകളുളളതായി പോലീസ് അറിയിച്ചു. എസ്.ഐ മാരായ നൗഷാദ് , തങ്കമണി , വിനോദ് , സി.പി.ഒ മാരായ ഷിജു , സജന്‍ , അരുണ്‍ എന്ിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.