യുവതിയുടെ ശുചി മുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ

 
Crm
Crm

തിരുവനന്തപുരം: മെഡിക്കൽ കോളജ് യുവതിയുടെ ശുചിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട എഴുമറ്റൂർ ചാലപ്പള്ളി വാർഡ് - 3 പുത്തൻപുരയ്ക്കൽ വീട്ടിൽ പി. എസ്. നിഥിൻ കൃഷ്ണ (19)യാണ് മെഡിക്കൽ കോളജ് പൊലീസിൻ്റെ പിടിയിലായത്. 

തിങ്കളാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം. പട്ടം സെൻ്റ് മേരീസ് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ കുളിമുറി ദൃശ്യമാണ് നിഥിൻ കൃഷ്ണയും മറ്റൊരാളും ചേർന്ന് മൊബൈൽ ഫോണിൽ പകർത്തിയത്. 

കുളിമുറി ദൃശ്യം പ്രതി വെൻ്റിലേറ്റർ വഴി പകർത്തുന്നതു കണ്ട് യുവതി മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. തുടർന്ന് പ്രതികൾ ഫോൺ തിരികെ തന്നില്ലെങ്കിൽ ദൃശ്യം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വാതിലിൽ തള്ളി ബഹളമുണ്ടാക്കുകയും ചെയ്തെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ നിഥിൻ കൃഷ്ണയെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബി.എം ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.