സഹോദരങ്ങളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
Jul 1, 2025, 22:12 IST


വലിയതുറ: സഹോദരങ്ങളെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ കുഴിവിളാകം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന നിക്‌സണ്‍ സേവിയറിനെ (28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ ചെറിയതുറ ഫ്രണ്ട്‌സ് റോഡ് സ്വദേശികളായ സുബിന്‍ , സാനു എന്നിവരെയാണ് പ്രതി കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ഇവരുടെ സ്‌കൂട്ടറിനെ അടിച്ചുപൊളിക്കുകയും ചെയ്തത്.
നിക്‌സണെ സ്‌കൂട്ടറില്‍ കയറ്റാത്തതിന്റെ വിരോധത്തിലായിരുന്നു അക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിക്‌സണെ പൊലീസ് പിടികൂടിയത്. പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി.