തിരുവനന്തപുരത്ത് ഭാര്യയുടെ ലിവ്-ഇൻ പാർട്ണറെ യുവാവ് ക്രൂരമായി ആക്രമിച്ചു

 
Crm
Crm

തിരുവനന്തപുരം: ഭാര്യയുടെ ലിവ്-ഇൻ പാർട്ണറെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ഒളിവിൽ. തലസ്ഥാനത്തെ ഉക്കംപാലമൂട്ടിലാണ് സംഭവം. നരുവാമൂട് സ്വദേശിയായ ശ്രീജിത്തിനെ ഇയാൾ ക്രൂരമായി ആക്രമിച്ചു. സ്ത്രീയുടെ ഭർത്താവ് സുനിൽ ആണ് യുവതിയുടെ ലിവ്-ഇൻ പാർട്ണറെ വെട്ടിക്കൊന്നത്.

വിവരമറിഞ്ഞ് പോലീസ് എത്തി ശ്രീജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായി തുടരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുനിലിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും തന്നിൽ നിന്ന് അകറ്റി നിർത്തിയതിലുള്ള വ്യക്തിവൈരാഗ്യം മൂലമാണ് സുനിൽ ശ്രീജിത്തിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.