വർക്കലയിൽ സിറ്റിങ് പൊസിഷനിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം
Oct 21, 2024, 12:08 IST


തിരുവനന്തപുരം: വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂരിലെ ബിജുവാണ് മരിച്ചത്. മൈതാനം പോലീസ് സ്റ്റേഷൻ റോഡിലാണ് സംഭവം. കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകളിലും തലയിലും ചില മുറിവുകൾ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.