കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു

 
Thrissur

 കോട്ടപ്പുറം : കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ യേശുവിൻ്റെ ജറൂസലേം പ്രവേശനത്തെ അനുസ്മരിച്ച് ഓശാന തിരുന്നാൾ ആഘോഷിച്ചു. തിരുക്കർമ്മങ്ങൾക്ക് കോട്ടപ്പുറം  ബിഷപ്പ് ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകർമ്മിക്കത്വം വഹിച്ചു. രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കത്തീഡ്രൽ വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ, സഹവികാരി ഫാ. അനീഷ്‌ പുത്തൻപറമ്പിൽ, ഫാ. വിനു പീറ്റർ പടമ്മാട്ടുമ്മൽ,, ഫാ. ബെർണാർഡ് കല്ലൂർ ഒസിഡി, ഫാ. ലോറൻസ് സേവ്യർ എന്നിവർ സഹകാർമികത്വം വഹിച്ചു.