നെല്ല് സംഭരണം: ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കണം ഡോ.ഗീവർഗ്ഗീസ് മാർ കുറിലോസ്

 
kottayam

കോട്ടയം : നെല്ല് സംഭരണത്തിന് ബഡ്ജറ്റിൽ ഫണ്ട് മാറ്റി വെച്ചു കൊണ്ട് കർഷകന് യഥാസമയം പണം ലഭ്യമാക്കണമെന്ന് ഡോ: ഗീവർഗ്ഗീസ് മാർ കൂറിലോസ് അഭിപ്രായപ്പെട്ടു. , കേന്ദ്ര-സംസ്ഥാന വിഹിത മടക്കമുള്ള 31. രൂപാ 35 പൈസ വില നല്കുക, നെല്ല് സംഭരിക്കാൻ കേന്ദ്ര സർക്കാർ വിഹിതം മുൻകൂർ നല്കുക, ഹാന്റലിംഗ് ചാർജ് പൂർണ്ണമായും സർക്കാർ നല്കുക, കിഴിവ് സമ്പ്രദായം അവസാനിപ്പിക്കുക, വിളനാശ ഇൻഷുറൻസ്, പ്രൊഡക്ഷൻ ബോണസ്, പമ്പിംഗ് സബ്സിഡി കുടിശ്ശിക അടിയന്തിരമായി നല്കുക, കാർഷികവൃദ്ധി തൊഴിലുറപ്പിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നെൽകർഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കളക് ട്രേറ്റ് മാർച്ചും നെൽകർഷക സംഗമവും നടത്തി. ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ് ഉൽഘാടനം ചെയ്തു.  

നെല്ല് എന്നുപറയുന്നത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്, അന്നദാതാക്കളുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്ത സർക്കാർ ബാറുകാരേയും, ക്വാറി ഉടമകളുടെയും സംരക്ഷകർ മാത്രമാണെന്നും  നെൽകൃഷി അനാകർഷകമാക്കി കർഷകനെ ആട്ടിയകറ്റിക്കൊണ്ട് നെൽകൃഷി കോർപ്പറേറ്റുകളെ ഏല്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എൻ .കെ.എസ്.എസ് രക്ഷാധികാരികളായ വി.ജെ. ലാലി, കൃഷ്ണപ്രസാദ്, സാം ഈപ്പൻ, ജയിംസ് കല്ലുപാത്ര, വർക്കിംഗ് പ്രസിഡൻറ് പി.ആർ.സതീശൻ, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിംകുന്ന്, ട്രഷറർ ജോൺ സി .ടിറ്റോ, കോർഡിനേറ്റർ ജോസ് കാവനാട്, വൈ: പ്രസിഡന്മാരായ സന്തോഷ് പറമ്പിശ്ശേരി, ജോസഫ് ടിറ്റോ, എ.ജി.അജയകുമാർ, അനിൽകുമാർ 24 ആയിരം, മോഹനൻ കെ.ബി, ലാലിച്ചൻ പള്ളിവാതുക്കൽ, വേലായുധൻ നായർ, സെക്രട്ടറിമാരായ മാത്യൂ തോമസ്, അനിയൻകുഞ്ഞ്,  വി.എൻ ശർമ്മ, ജയൻ ജോസഫ് തോട്ടാശ്ശേരി, സിബിച്ചൻ തറയിൽ, ബിജുമോൻ, എ.ബി. ബെന്നിച്ചൻ ഇല്ലിപറമ്പിൽ, സജി.എം.എബ്രഹാം, എ.ഐ.കെ.കെ.എം.എസ് ജില്ലാ പ്രസിഡൻ്റ് കെ.പി.വിജയൻ, ഡി.കെ.എഫ് സംസ്ഥാന പ്രസിഡൻ്റ് ജോർജ് മുല്ലക്കര , ജോൺ ചാണ്ടി, അഷറഫ് കാഞ്ഞിരം, സുനു തോമസ്തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രി സമീപത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് കർഷകർ പങ്കെടുത്തു.