മുൻ വൈരാഗ്യം: വീട്ടമ്മയുടെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍

 
Crm
Crm

പൂന്തുറ: 55 കാരിയായ വീട്ടമ്മയെ മര്‍ദിച്ച കേസില്‍ യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുനീറിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പകല്‍ പ്രതിയായ മുനീര്‍ പരുത്തിക്കുഴി ഭാഗത്തുവച്ച് വീട്ടമ്മയെ മര്‍ദിക്കുകയും ഇവരുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മുന്‍വിരോധമായിരുന്നു ആക്രമത്തില്‍ കലാശിച്ചത്.

വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍ , ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ്് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.