ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം

 
TVM

തിരുവനന്തപുരം: 2024 പൊതുതിരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും തിരുവനന്തപുരം ജില്ലാ പരിധിയിലെ വ്യക്തികൾ ലൈസൻസുള്ള ആയുധം കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ച് ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു.

ആരെങ്കിലും ആയുധം കൈവശം വെച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് നടപടികൾ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഫലം പ്രഖ്യാപിക്കുന്നത്  വരെയാണ് നിരോധനം.