ബസില്‍നിന്നും പഴ്‌സ് മോഷണം; തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ

 
Crime
Crime

പേരൂര്‍ക്കട: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പേരൂര്‍ക്കട സ്വദേശനിയായ വീട്ടമ്മയുടെ പഴ്‌സ് കവര്‍ന്ന തമിഴ്‌നാട് സ്വദേശിനികളായ ഇരുവര്‍ സംഘത്തെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തെങ്കാശി സ്വദേശി പാര്‍വതി , അടയാര്‍ സ്വദേശി മഹേശ്വരി എന്നിവരെയാണ് പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച വൈകിട്ട് 5.00 മണിയോടുകൂടി പേരൂര്‍ക്കട ഭാഗത്തുനിന്നും അമ്പലമുക്ക് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മയില്‍ നിന്നുമാണ് തമിഴ് നാടോടി സ്ത്രികളായ പാര്‍വതിയും , മഹേശ്വരിയും പഴ്‌സ് കവര്‍ന്നെടുത്തത്. വീട്ടമ്മ  ഒച്ചവച്ചതോടെ ബസ് ജീവനക്കാരും യാത്രികരും മോഷ്ടാക്കളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പഴ്‌സില്‍ രൂപയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്നും പഴ്‌സ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ചൊവ്വാഴ്ച രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.