റോഡിലേയ്ക്ക് സ്വീവറേജ് മാലിന്യം ഒഴുകിവരുന്നതായി പരാതി


പേരൂര്‍ക്കട: കുറവന്‍കോണം മാര്‍ക്കറ്റ് ജങ്ഷന്‍ , അമ്പലമുക്ക് റോഡ് , ശ്രീവിലാസ് ലെയ്ന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വളരെക്കാലമായി സ്വീവറേജ് മാലിന്യം റോഡിലേയ്ക്ക് ഒഴുകിവരുന്നതായി പരാതി. നാട്ടുകാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ രേഖാമൂലം അറിയിച്ചെങ്കിലും നാളിതുവരെ യാതൊരുവിധ നടപടികളും കൈകൊണ്ടിച്ചല്ല എന്നാണ് ആക്ഷേപമുയരുന്നത്.
കേരള വാട്ടര്‍ അതോറിറ്റി സ്വീവറേജ് വിഭാഗം അധികൃതരോട് വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രദേശത്ത് സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പ്രൊജക്ടിന്റെ പ്രവൃത്തികള്‍ നടന്നുവരുന്നതിനിടയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ സ്വീവറേജ് ലൈനിലേയ്ക്ക് ഗ്യാസ് പൈപ്പ് ലൈന്‍ തുളച്ചുകയറി സ്വീവര്‍ ലൈനിന് 50 മീറ്ററോളം പൊട്ടല്‍ സംഭവിച്ചിട്ടുളളതും ഈ തകരാര്‍ സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പ്രൊജക്ട് ലിമിറ്റഡ് സ്വന്തം ചിലവില്‍ നിര്‍വഹിച്ച് നല്‍കേണ്ടതാണെന്നും സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ അധികൃതരെ അറിയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം നടത്താന്‍ തയാറാകുന്നില്ലെന്നുമാണ് വിശദീകരണം.
ഇത്തരത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ സ്വീവര്‍ ലൈനില്‍ ഉണ്ടായിട്ടുളള തകരാര്‍ കാരണം ജനസാന്ദ്രത ഏറെയുളളതും വളരെയധികം ഗതാഗതക്കുരുക്കുളളതുമായ കുറവന്‍കോണം മാര്‍ക്കറ്റ് ജങ്ഷന്‍ പ്രദേശത്തെ മെയിന്‍ റോഡിലും സമീപത്തുളള വീടുകളിലേയ്ക്കും മലിനജലം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന സാഹചര്യാണ് നിലവിലുളളത്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് എത്രയും വേഗം പ്രശ്‌നത്തിനു പരാഹാരം കാണാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പു നല്‍കി.