പൂന്തുറയില്‍ അമ്മയുടെ തല അടിച്ചുപൊട്ടിച്ച മകന്‍ അറസ്റ്റില്‍

 
arrest alcohol
arrest alcohol

പൂന്തുറ: അമ്മയുടെ തല അടിച്ചുപൊട്ടിച്ച മകനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ പൂന്തുറ വാര്‍ഡില്‍ സെന്റ് ഫിലോമിന സ്‌കൂളിനു സമീപം ടി.സി - 75 / 1372 പഴവാര്‍ വീട്ടില്‍ താമസിക്കുന്ന കണ്ണനെ (26) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടിയാണ് കേസിനിടയായ സംഭവം നടന്നത്. ജോലി കഴിഞ്ഞെത്തിയ കണ്ണന് വീട്ടിലെത്തിയ ഉടന്‍ ആഹാരം ലഭിക്കാത്തതിലുളള ദേഷ്യത്തില്‍ പാത്രം എടുത്ത് അമ്മയുടെ തലയില്‍ അടിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു. 

തലയില്‍ സാരമായി പരിക്കേറ്റ അമ്മയെ പൂന്തുറ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അമ്മ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് കണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുളളതായി പോലീസ് പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ നിയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍ , ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് കണ്ണനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.