പീഡിയാട്രിക്സ് ബിരുദാനന്ദ ബിരുദ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് കോൺഗ്രസ് സമ്മേളനം സംഘടിപ്പിച്ചു

 
MC

മെഡിക്കൽ കോളജ്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കേരള ശാഖയും ഐ. എ. പി തിരുവനന്തപുരം ശാഖയും എസ്. എ . ടി ആശുപത്രിയും സംയുക്തമായി പീഡിയാട്രിക്സ് ബിരുദാനന്ദ ബിരുദ വിദ്യാർത്ഥികൾക്കായി പ്രഥമ സ്റ്റുഡൻസ് കോൺഗ്രസ് സമ്മേളനം സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന സമ്മേളനം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഗവേഷണങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും സർവകലാശാല നൽകുമെന്നും വൈസ് ചാൻസലർ വിദ്യാർത്ഥികളോട് പറഞ്ഞു.

ചടങ്ങിൽ ഐ.എ.പി കേരള പ്രസിഡൻറ് ഡോ. ഐ. റിയാസ് അധ്യക്ഷനായി. ഡോ. എം. കെ. സി. നായർ മുഖ്യ വിഷയാവതരണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. കെ. വി. വിശ്വനാഥൻ, ഐ.എ.പി തിരുവനന്തപുരം പ്രസിഡൻ്റ് ഡോ. ഡി. കൽപ്പന, ഡോ. ഗോപിമോൻ (ഐ എ പി കേരള സെക്രട്ടറി), ഡോ ശ്രീജിത്ത് കുമാർ (ഐഎപി തിരുവനന്തപുരം സെക്രട്ടറി), എന്നിവർ പങ്കെടുത്തു. എസ്. എ .ടി ആശുപത്രി പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ജി .എസ് .  ബിന്ദു സ്വാഗതവും ഡോ. വി. എച്ച് .ശങ്കർ നന്ദിയും പറഞ്ഞു. 
 
കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് എഴുപതോളം ഗവേഷണ പ്രബന്ധങ്ങൾ യുവ ഗവേഷകർ അവതരിപ്പിച്ചു. മികച്ച പ്രബന്ധമായി തിരുവനന്തപുരം മെഡിക്കൽ കോജിലെ ഡോ. ലാൽ മുൻസംങ്ങി അവതരിപ്പിച്ച പ്രബന്ധം തിരഞ്ഞെടുത്തു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. കാവ്യാ ഗണേഷ്, അലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. എസ്. നിവേദിത എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.