അഖില കേരള ടെന്നീസ് ടൂര്‍ണമെൻ്റ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

 
v sivankutty

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖില കേരള ടെന്നീസ് ടൂര്‍ണമെൻ്റ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാവിലെ കുമാരപുരത്തെ ടെന്നീസ് അക്കാദമിയിൽ വെച്ച്  രാവിലെ 11.30 ന് ഉദ്ഘാടനം  ചെയ്തു. ഇന്‍കെല്‍ ആണ് ടൂർണമെൻ്റ് സ്പോൺസർ ചെയ്യുന്നത്.  ഫെബ്രുവരി 9 വരെയാണ് ടൂർണമെൻ്റ്.

പുരുഷന്‍മാര്‍, സ്ത്രീകള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി 12,14,16, 18 വയസില്‍ താഴെയുള്ളവര്‍ക്ക് സിംഗിള്‍സ്, ഡബിള്‍സ്, വെറ്ററന്‍സ് ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.  പുരുഷ/ സ്ത്രീ/ ജൂനിയര്‍ വിഭാഗങ്ങളിലെ മത്സര വിജയികള്‍ക്ക് ആകെ 1,20,000 രൂപ സമ്മാനത്തുകയായി ലഭിക്കും.