ബ്യൂട്ടി പാർലർ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ട്

 
death

തിരുവനന്തപുരം: തൈക്കാട് ബ്യൂട്ടി പാർലർ നടത്തിയിരുന്ന യുവതിയെ സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാച്ചുറൽ റോയൽ സലൂൺ ഉടമയും മാർത്താണ്ഡം സ്വദേശിയുമായ ഷീല (55)യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ട്, ഇന്നലെ വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്. പാർലറിൻ്റെ മുകൾനിലയിലുള്ള ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികളാണ് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് കെട്ടിട ഉടമയെ വിവരം അറിയിച്ചത്.

തുടർന്ന് കെട്ടിട ഉടമ കണ്ണേട്ടുമുക്കിലെ ഷാജി തമ്പാനൂർ പോലീസിൽ വിവരമറിയിച്ചു. അകത്ത് നിന്ന് പൂട്ടിയിരുന്ന വാതിലിൻ്റെ പൂട്ട് തകർത്താണ് പോലീസ് അകത്ത് കടന്നത്. ഇവരുടെ കുടുംബത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഷീല ശാരീരിക അവശതകൾ ഉള്ളവളാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഷീല സ്ഥാപനം നടത്തിവരികയാണ്. ഏതാനും ദിവസങ്ങളായി യുവതിയെ പുറത്ത് കാണാനില്ലെന്ന് സമീപത്തെ സ്ഥാപന ഉടമകൾ പറഞ്ഞു.