പട്ടാപ്പകല്‍ മോഷണം; 10 പവന്‍ സ്വര്‍ണവും 21,000 രൂപയും നഷ്ടപ്പെട്ടു
Jul 7, 2025, 20:23 IST


വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ പട്ടാപ്പകല്‍ മോഷണം. വട്ടിയൂര്‍ക്കാവ് വില്ലേജില്‍ പി.ടി.പി വാര്‍ഡില്‍ എസ്.ആര്‍.എ 86 ബി അനന്തു ഭവനില്‍ ശ്യാമളകുമാരിയുടെ മകള്‍ ലീനശ്രീയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണവും 21,000 രൂപയും കവര്‍ന്നെടുക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടുകൂടി വീട്ടുകാര്‍ പുറത്തുനിന്നും മടങ്ങി എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് 4.50 ഓടുകൂടി വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.