വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍


മെഡിക്കല്‍ കോളജ്: വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ രണ്ട് പേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് വില്ലേജില്‍ നെട്ടയം വാര്‍ഡില്‍ കൊടുങ്ങാനൂര്‍ മണലയം മുളവുകാട് പുത്തന്‍വീട്ടില്‍ രാജന്‍ (62) , തമിഴ്‌നാട് കന്യാകുമാരി കുഴിത്തുറ ഇടയ്‌ക്കോട് ചെമ്മാംകാലൈ ഇല്ലത്തുവിള വീട്ടില്‍ വിജയകുമാര്‍ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഉളളൂര്‍ ഭാഗത്തുളള രണ്ട് വീടുകളില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. പ്രതികള്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളുണ്ട്.
സൈബര്‍ സിറ്റി എ.സി.പി അനില്‍കുമാര്‍ , മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഷാഫി ബി.എം , എസ്.ഐ മാരായ ഗീതു പി.എസ് , വിഷ്ണു , പ്രൊബേഷന്‍ എസ്.ഐ സഫല്‍ മജീദ് , ജി.എസ്.ഐ സജിരാജ കുമാര്‍ , സി.പി.ഒ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.