യു. വിക്രമൻ അനുസ്മരണം സംഘടിപ്പിച്ചു
Sep 21, 2024, 19:50 IST
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ. യു.) സ്ഥാപക നേതാവും സംസ്ഥാന പ്രസിഡൻ്റുമായിരുന്ന യു വിക്രമൻ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബും കെ.ജെ.യു സംസ്ഥാന കമ്മിറ്റിയും സംയുക്തമായി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, മുൻ സ്പീക്കർ എം. വിജയകുമാർ, കേരള പ്രസ് അക്കാദമി മുൻ ചെയർമാൻ എസ്.ആർ ശക്തിധരൻ.
തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ, സെക്രട്ടറി രാധാകൃഷ്ണൻ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത്, യു. വിക്രമന്റെ ഭാര്യ സിതാ വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.പി ഷഫീഖ്, ട്രഷറർ സി.എം ഷബീർ അലി, ഐ.ജെ.യു , സംസ്ഥാന, ജില്ല ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.