വിഴിഞ്ഞത്തെ സിപിഎം നേതാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 28, 2025, 15:56 IST


തിരുവനന്തപുരം: വിഴിഞ്ഞത്തെ സിപിഎം നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞത്തെ സിപിഎം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയാണ് മരിച്ചയാൾ. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ. മുറിയിൽ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
സെപ്റ്റംബർ 24 ന് വീട്ടിൽ നിന്ന് ഇറങ്ങിയ സ്റ്റാൻലിയെ ചാലക്കുഴിയിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സെപ്റ്റംബർ 25 ന് മുറിയെടുത്ത സ്റ്റാൻലിയെ പുറത്ത് കാണാത്തതിനാൽ ജീവനക്കാർ വാതിൽ തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് കേസെടുത്ത് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.