വാട്ടർ അതോറിറ്റിക്ക് ഇടുക്കിയിൽ പുതിയ സർക്കിൾ ഓഫിസ്

 
Pipe

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിക്ക് ഇടുക്കിയിൽ പുതിയ സർക്കിൾ ഓഫിസ്  അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജില്ലാ ആസ്ഥാനമായ പൈനാവ് കേന്ദ്രമാക്കി പുതിയ സർക്കിൾ ഓഫിസും ഡിവിഷൻ ഓഫിസുമാണ് അനുവദിച്ചത്. വാട്ടർ അതോറിറ്റിയുടെ പതിമൂന്നാമത് സർക്കിൾ ഓഫിസാണ് ഇടുക്കിയിലേത്. ഇടുക്കി ജില്ലയിലെ ജലവിതരണ പദ്ധതികളുടെ പ്രവർത്തനം നേരത്തെ മൂവാറ്റുപുഴ സർക്കിൾ ഓഫിസിനു കീഴിലായിരുന്നു.

മൂവാറ്റുപുഴ സൂപ്രണ്ടിങ് എൻജിനീയർക്ക് ഇടുക്കി സർക്കിൾ ഓഫിസിന്റെ അധികച്ചുമതല നൽകി. പുതിയ സർക്കിൾ, ഡിവിഷൻ ഓഫിസുകളിലേക്കുള്ള ജീവനക്കാരെ തസ്തിക പുനർവിന്യാസം വഴിയാണ് അനുവദിച്ചിട്ടുണ്ട്. പിഎച്ച് ഡിവിഷൻ തൊടുപുഴ, പുതുതായി അനുവദിച്ച പിഎച്ച് ഡിവിഷൻ ഇടുക്കി, പ്രോജക്ട് ഡിവിഷൻ കട്ടപ്പന എന്നീ ഡിവിഷനുകളാണ് ഇടുക്കി സർക്കിൾ ഓഫിസിനു കീഴിലുണ്ടാവുക.