മാല മോഷണം നടത്തിയ കേസിലെ യുവതി പിടിയിൽ

 
Crm

തിരുവനന്തപുരം : മാല മോഷണം നടത്തിയ കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവളളുവര്‍ സ്വദേശിനിയായ രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയൂര്‍വേദ കോളജ് ഭാഗത്ത്് മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് 1.45 ന് ബസിനുളളില്‍വെച്ച് ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ശോഭകുമാരി എന്ന ഭക്തയുടെ 10 പവന്റെ സ്വര്‍ണ മാല മോഷ്ടിച്ച കേസിലാണ് രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് തിരുവളളുവര്‍ സ്വദേശി ഇളയരാജയെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

ശംഖുംമുഖം എ.സി അനുരൂപിന്റെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫ് , എസ്.ഐ അലക്‌സ് , എസ്.സി.പി.ഒ ബിനോയ് , വനിത സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജനി , സിംന എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘം പാലക്കാടുനിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.