കുവൈറ്റിൽ വ്യാജമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു, മരിച്ചവരിൽ മലയാളികളുണ്ടെന്ന സൂചന
Aug 13, 2025, 12:32 IST


കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിൽ വ്യാജമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു, പലരും ചികിത്സയിലാണ്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. പ്രാഥമിക പരിശോധനയിൽ ഇവർ മദ്യത്തിൽ വിഷം കലർത്തി കഴിച്ചതായി സ്ഥിരീകരിച്ചു.
ജലൂബ് ബ്ലോക്ക് 4 ൽ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയതെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. പതിനഞ്ചോളം പ്രവാസികൾ രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ പത്ത് പേർ മരിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.