രാജ്യാന്തര ചലച്ചിത്രമേളയിൽ 13000 പ്രതിനിധികൾ പങ്കെടുക്കും, മന്ത്രി ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്തു

 
Entertainment

തിരുവനന്തപുരം: ലോകത്തെ ഒന്നിപ്പിക്കുന്നതാണ് ചലച്ചിത്രമേളകളുടെ ലക്ഷ്യമെന്നും കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്രമേള അതിൻ്റെ ഉത്തമോദാഹരണമാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലും ഡെലിഗേറ്റ് കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചലച്ചിത്രതാരങ്ങളായ ഷറഫുദ്ധീൻ, മഹിമ നമ്പ്യാർ എന്നിവർ മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി.