ബംഗ്ലാദേശ് റെയിൽവേയ്ക്ക് കരുത്തായി ഇന്ത്യയിൽ നിർമ്മിച്ച 200 കോച്ചുകൾ

 
World

ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച 200 ബ്രോഡ് ഗേജ് യാത്രാ കോച്ചുകൾ ബംഗ്ലാദേശ് റെയിൽവേയ്ക്ക് കൈമാറാൻ ഒരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ സഹകരണത്തിന്റെ ഭാഗമായാണ് കോച്ചുകൾ വിതരണം ചെയ്യുന്നത്. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ബംഗ്ലാദേശിലെ റെയിൽ സേവനങ്ങളുടെ ശേഷി വർധിപ്പിക്കാനുമാണ് ഈ നീക്കം.

'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കോച്ചുകൾ സുരക്ഷ, യാത്രാസൗകര്യം, ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. ഘട്ടംഘട്ടമായാണ് ഇവ ബംഗ്ലാദേശിലേക്ക് എത്തിക്കുക.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അടിസ്ഥാനസൗകര്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അതിർത്തിക്കപ്പുറത്തെ ഗതാഗത-വാണിജ്യ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.