49-ാം കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ; മോഹൻലാൽ, കല്യാണി, അനശ്വര മുന്നിൽ

 
Enter
Enter
തിരുവനന്തപുരം: 2025ലെ 49-ാമത് കേരള ഫിലിം ക്രിട്ടിക് അവാർഡ്സ്പ്ര ഖ്യാപിച്ചു. മികച്ച ചിത്രം പുരസ്‌കാരം ‘എക്കോ’ സ്വന്തമാക്കി. 
മികച്ച നടനുള്ള പുരസ്‌കാരം മോഹൻലാൽ നേടി. ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പുരസ്‌കാരത്തിന് അടിസ്ഥാനമായത്. 
മികച്ച നടിക്കുള്ള പുരസ്‌കാരം കല്യാണി പ്രിയദർശനും അനശ്വര രാജനും പങ്കിട്ടു. കല്യാണി ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’യും, അനശ്വര ‘രേഖാചിത്രം’, ‘മിസ്റ്റർ & മിസിസ് ബാച്ചിലർ’ എന്നിവയിലെയും പ്രകടനങ്ങളാണ് ശ്രദ്ധേയമായത്. 
മികച്ച സംവിധായകനായി ഡൊമിനിക് അരുൺ (‘ലോക: ചാപ്റ്റർ 1 ചന്ദ്ര’) തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 60 ചിത്രങ്ങളിൽ നിന്നാണ് ഈ വർഷം ജേതാക്കളെ തെരഞ്ഞെടുത്തത്. 
ഇതിന് പുറമെ, എം.ജി. ശ്രീകുമാറിന് ‘ചലച്ചിത്ര രത്നം’ പുരസ്‌കാരവും പ്രിയദർശന് ‘ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡും’ നൽകും. 
 സംസ്ഥാന അവാർഡുകൾക്ക് പുറമെ മലയാള സിനിമയിലെ പ്രധാന അംഗീകാരങ്ങളിൽ ഒന്നായ ക്രിട്ടിക്‌സ് അവാർഡിൽ ഇത്തവണ പുതുമയും പ്രകടന മികവും മുൻനിരയിൽ എത്തിയതായി വിലയിരുത്തപ്പെടുന്നു.