600 മണിക്കൂർ, 7,000 മുത്തുകൾ; ഐശ്വര്യ റായ് ബച്ചന്റെ കാണ്‍സ് 2026-ലെ പുറത്തുവരാത്ത ലുക്ക് വൈറൽ

 
Entertainment

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ കാണ്‍സ് 2026 ചലച്ചിത്രമേളയിലെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡിസൈനർ ടോണി വാർഡ് ക്യൂച്ചർ ഒരുക്കിയ ആഡംബര ഗൗണാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 

ആഡംബര സിൽക്കിൽ ഒരുക്കിയ ഗൗണിൽ 7,000-ത്തിലധികം മുത്തുകൾ കൈകൊണ്ട് പതിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ പ്രത്യേക വസ്ത്രത്തിന്റെ നിർമാണത്തിനായി ഏകദേശം 600 മണിക്കൂർ ചെലവഴിച്ചുവെന്നും ഡിസൈനർ വ്യക്തമാക്കി. 

കാണ്‍സ് 2026-ൽ ഐശ്വര്യയുടെ വിവിധ ലുക്കുകൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തുവന്ന ഈ പുതിയ ചിത്രങ്ങളും ആരാധകരും ഫാഷൻ പ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ഐശ്വര്യയുടെ എലഗൻസിനെയും ഗൗണിന്റെ കരകൗശല മികവിനെയും പ്രശംസിച്ച് പ്രതികരിക്കുന്നത്.