‘അഹ്‌ലൻ മോദി’യിൽ പങ്കെടുക്കാൻ 65,000 പേർ മോദിയുടെ പേര് കേട്ട് യുഎഇയിലെ ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടി

 
world

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുഎഇയിൽ സംഘടിപ്പിച്ച 'അഹ്‌ലൻ മോദി' പരിപാടിയിൽ രജിസ്റ്റർ ചെയ്തത് 65,000 പേർ. ഇന്ത്യൻ പീപ്പിൾ ഫോറം പ്രസിഡൻ്റും ‘അഹ്ലൻ മോദി’ സംഘാടകനുമായ ജിതേന്ദ്ര വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇത് വളരെ സവിശേഷമായ ഒരു പരിപാടിയാണ്, കാരണം ഇത് ഒരു സംഘടന നടത്തുന്ന പരിപാടിയല്ല. ഒരു സമൂഹം മുഴുവൻ അതിനൊപ്പമുണ്ട്. പ്രധാനമന്ത്രിയുടെ പേര് കേട്ട് ആളുകൾ കൂടുന്നത് നിങ്ങൾക്കറിയാമല്ലോ. ഇതാണ് മോദിയോടുള്ള ജനങ്ങളുടെ സ്നേഹം.

65,000-ത്തിലധികം പേർ പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ ഫെബ്രുവരി രണ്ടിന് തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി ജിതേന്ദ്ര വൈദ്യ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. യുഎഇയിൽ ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരുണ്ട്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനമാണ്.

700-ലധികം സാംസ്കാരിക കലാകാരന്മാർ 'അഹ്ലൻ മോദി' പരിപാടിയിൽ പങ്കെടുക്കും. വിവിധ ഇന്ത്യൻ കലകൾ ഇവർ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ളവർ വിവിധ സംസ്‌കാരങ്ങൾ വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിക്കും. 'നാരി ശക്തി'യോടുള്ള ആവേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീശാക്തീകരണം സാമുദായിക സൗഹാർദവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കേൾക്കാൻ യുഎഇയിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ രജിസ്ട്രേഷൻ 65,000 ആയി പരിമിതപ്പെടുത്തേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്യും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറും