ചുണ്ടിലെ കറുപ്പ് നിറമകറ്റാം....

 
lips
lips

കറുത്ത ചുണ്ടുകള്‍ തടയാന്‍ ഉറക്കത്തിനു മുന്‍പ് ബദാം ഓയില്‍ ചുണ്ടില്‍ പുരട്ടുക. ഇതു ചുണ്ടുകള്‍ക്ക് ഭാരം കുറയ്ക്കാന്‍ സഹായിക്കും, അങ്ങനെ കറുപ്പു നിറം കുറയുന്നു. പതിവായി നാരങ്ങാ നീര്, ഗ്ലിസറിന്‍, തേന്‍ എന്നിവയുടെ മിശ്രിതം പ്രേയോഗിച്ചു രാത്രി കിടക്കുന്നതും കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഷിയാ ബട്ടര്‍, വെണ്ണ, വിറ്റാമിന് ഇ, ജൊജോബ ഓയില്‍ എന്നിവയടങ്ങിയ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുക.

ഇവ നിങ്ങളുടെ ചുണ്ടുകളെ മോയ്‌സ്‌റ്റൈസ് ചെയ്യുകയും വരണ്ടതാക്കുന്നതു തടയുകയും ചെയ്യുന്നു. ചുണ്ടുകള്‍ ഇടയ്ക്കിടെ നാക് കൊണ്ട് നക്കുന്ന ശീലം ഒഴിവാക്കണം. ഇതു കൂടുതല്‍ വരണ്ടതാക്കുകയും ചുണ്ടുകള്‍ കറുത്തതാക്കുകയും ചെയ്യുന്നു. ചുണ്ടുകള്‍ കടിക്കുന്ന ശീലം പോലും ഒഴിവാക്കണം. കാരണം അവയ്ക്കു കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.