കലോൽസവത്തിൻ്റെ സമാപന ദിവസം തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

 
School
School

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. താമസ സൗകര്യം ഒരുക്കിയ സ്കൂളുകൾക്കും വാഹന സൗകര്യം ഒരുക്കിയ സ്കൂളുകൾക്കും മൂന്ന് ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മറ്റ് സ്‌കൂൾ കുട്ടികൾക്ക് കലോത്സവം കാണാൻ അവസരം ഒരുക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾ കലോൽസവം വേദികളിലെത്തി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.