'ലവ് ജിഹാദ്' ആരോപണം തള്ളി ആമിർ ഖാൻ; 'എന്റെ കുടുംബത്തെ നോക്കിയാൽ മതി

 
Entertainment

നടൻ ആമിർ ഖാനെതിരേ ഉയർന്ന 'ലവ് ജിഹാദ്' ആരോപണങ്ങൾ തള്ളി അദ്ദേഹം രംഗത്തെത്തി. തന്റെ കുടുംബത്തിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുമായി വിവാഹിതരായ നിരവധി പേരുണ്ടെന്നും, ആരും മതം മാറിയിട്ടില്ലെന്നുമാണ് ആമിർ വ്യക്തമാക്കിയത്. ജീവിതം കടന്നുപോകുന്തോറും ഇത്തരം ആരോപണങ്ങൾ കൂടുതൽ വിചിത്രമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഗൗരി സ്പ്രാറ്റുമായുള്ള തന്റെ വിവാഹവും മുമ്പത്തെ വിവാഹങ്ങളായ റീന ദത്ത, കിരൺ റാവു എന്നിവരുമായുള്ള ബന്ധവും പ്രത്യേക വിവാഹ നിയമപ്രകാരമുള്ള രജിസ്റ്റർ വിവാഹങ്ങളായിരുന്നുവെന്ന് ആമിർ പറഞ്ഞു. റീനയും കിരണും മതം മാറിയിട്ടില്ലെന്നും, ഗൗരിയും തന്റെ മതം മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തന്റെ സഹോദരിമാർ ഹിന്ദു കുടുംബങ്ങളിലേക്കും, മകൾ ഹിന്ദു കുടുംബത്തിലേക്കും വിവാഹിതയായിട്ടുണ്ടെന്നും, ഒരു ബന്ധു ക്രിസ്ത്യൻ കുടുംബവുമായി വിവാഹിതനായിട്ടുണ്ടെന്നും ആമിർ പറഞ്ഞു. തന്റെ കുടുംബം എപ്പോഴും വൈവിധ്യത്തെയും പരസ്പര ബഹുമാനത്തെയും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.