നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു ആശുപത്രിയിൽ


ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ഒരു പരിപാടിക്കിടെ നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു. വില്ലുപുരത്ത് സംഘടിപ്പിച്ച മിസ് കൂവാഗം ട്രാൻസ്‌ജെൻഡർ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. നടൻ കുഴഞ്ഞുവീണത് ആരാധകരെ ആശങ്കയിലാക്കി. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു വിശാൽ. സംഘാടകർ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിശാലിന്റെ മാനേജർ ഹരി കൃഷ്ണൻ പറഞ്ഞു. നടൻ രണ്ട് ദിവസത്തെ വിശ്രമത്തിലായിരിക്കും. നടന് കടുത്ത പനിയും ഭക്ഷണം ഒഴിവാക്കിയതിനാൽ ക്ഷീണവും വഷളായതായി നടന്റെ മാനേജർ പറഞ്ഞു. ജനുവരിയിൽ അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു, അതിനുശേഷം നടന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.
നടന്റെ ആരോഗ്യസ്ഥിതിയിൽ ആരാധകർ ഞെട്ടിപ്പോയി. വളരെ ക്ഷീണിതനായി കാണപ്പെട്ട നടൻ ഒരു സഹായിയുടെ സഹായത്തോടെ വേദിയിലെത്തി. മാത്രമല്ല, സംസാരിക്കുമ്പോൾ വിശാലിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെ 'മധ ഗജ രാജ' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് നടൻ എത്തിയിരുന്നു. സംസാരിക്കുന്നതിനിടെ അദ്ദേഹം ഇടറിവീണു. വിശാലിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ ആരാധകർ ആകാംക്ഷയിലായിരുന്നു. വിശാൽ കടുത്ത പനിയുമായി വേദിയിലെത്തിയെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.