ശക്തമാകുന്ന എഐ സംവിധാനങ്ങൾ; അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി ഓപ്പൺഎഐ ചീഫ് ശാസ്ത്രജ്ഞൻ

 
World

ന്യൂഡൽഹി: എഐ സംവിധാനങ്ങൾ കൂടുതൽ ശക്തവും സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളതുമായി മാറുന്നതിനിടെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി ഓപ്പൺഎഐ ചീഫ് ശാസ്ത്രജ്ഞൻ യാക്കൂബ് പച്ചോക്കി. എഐയുടെ കഴിവുകൾ അതിവേഗം മുന്നേറുമ്പോൾ സുരക്ഷാ സംവിധാനങ്ങളും അതേ വേഗത്തിൽ വികസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

മനുഷ്യരുമായി സഹകരിക്കാനും കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാനും ഗവേഷണ ജോലികൾ ഏറ്റെടുക്കാനും കഴിയുന്ന തരത്തിലേക്ക് എഐ സംവിധാനങ്ങൾ വളർന്നിട്ടുണ്ട്. ഭാവിയിൽ മനുഷ്യ ഇടപെടലില്ലാതെ തന്നെ സ്വയം മെച്ചപ്പെടുത്താനുള്ള ശേഷിയിലേക്കും ഇവ എത്താൻ സാധ്യതയുണ്ടെന്നാണ് പച്ചോക്കിയുടെ വിലയിരുത്തൽ. 

എഐ മോഡലുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും മനുഷ്യ നിയന്ത്രണം ഉറപ്പാക്കുന്നതിനും കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനത്തിന്റെ വേഗതയ്ക്കൊപ്പം സുരക്ഷാ ഗവേഷണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓപ്പൺഎഐയും അടുത്തിടെ കൂടുതൽ ശക്തമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനിടെ നിരീക്ഷണം, അലൈൻമെന്റ്, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു.