മലയാളത്തിൽ നാളത്തെ താരമാകാൻ അമേരിക്കൻ മലയാളി........

 
Enter
Enter

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നിർമ്മിച്ച ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം "അങ്കം അട്ടഹാസ" ത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചിരിക്കുകയാണ് യു എസ്സിൽ താമസമാക്കിയിരിക്കുന്ന മലയാളിയായ കിച്ചു. 

ടെക്സാസിലെ ഡാളസ്സിൽ ബിസിനസ്സുകാരനും ചിത്രത്തിൻ്റെ നിർമ്മാതാക്കളിലൊരാളുമായ സാമുവൽ മത്തായിയുടെയും മേഴ്സി മത്തായിയുടെയും മകനാണ് പന്ത്രണ്ടാം ക്ളാസ്സുകാരനായ കിച്ചു. ചിത്രത്തിൽ നായികയുടെ അനിയൻ "ലുക്ക" എന്ന കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്.

യുഎസ്സിലെ മലയാളി അസ്സോസിയേഷൻ്റെ പ്രോഗ്രാമുകളിലൂടെയും സംഘാടനത്തിലൂടെയും കിച്ചു വളരെ സജീവമാണ്. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം പിടിക്കണമെന്നാണ് കിച്ചുവിൻ്റെ മോഹം.

തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം ഉടൻ പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിലാണ്.